പ്രവാസികളെ മറന്ന ബജറ്റ് .പുന്നക്കൻ മുഹമ്മദലി

  •  
  •  
  •  
  •  
  •  
  •  
  •  

ദുബായ്: പ്രവാസികളെ മറന്ന ബജറ്റാണ് പിണറായി സർക്കാർ അവതരിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകനും, ഇൻക്കാസ് സ്ഥാപക ജനറൽ സിക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.ഇടതു പക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പ്രവാസികൾ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത ഒറ്റ കാര്യം പോലും ബജറ്റിൽ പരാമർശിക്കുക പോലും ചെയ്യ്തില്ലെന്നും, തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ ഇതുവരെ കൊടുത്തില്ലെന്നും, യു .എ.ഇ. സന്ദർശന വേളയിൽ പ്രവാസികൾക്ക് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒറ്റ കാര്യം പോലും ധനകാര്യ വകുപ്പ് മന്ത്രിയുടെ വാഗ്ദാന പരമ്പര ബജറ്റ്പ്രസംഗത്തിൽ കേട്ടില്ലെന്നും, ഇത് പ്രവാസികളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും,എന്നാൽ യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാന്‍റെ പ്രഖ്യാപനം, സ്വാഗതം ചെയ്യുന്നുവെന്നും, യുക്രെയിന്‍ യുദ്ധം കാരണം പഠനത്തിൽ തടസം വന്ന വിദ്യാർത്ഥികൾക്ക് പ്രഖ്യാപനം സഹായമാകുമെന്ന് കരുതുന്നു വെന്നും, എന്നാൽ കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി പ്രവാസി കുടുംബങ്ങൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ