ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചാബിൽ തൂത്തുവാരി ആം ആദ്മി പാർട്ടി.യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകി യുപി ജനത. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഉത്തരഖണ്ഡിൽ ബിജെപി. സ്വതന്ത്രർക്കൊപ്പം ഗോവയിൽ തുടരാൻ ബിജെപിയുടെ തന്ത്രം. മണിപ്പൂരിൽ എൻപിഎഫിന്റെ തീരുമാനത്തിനായി കാത്തിരി ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി. പഞ്ചാബിൽ മുഖ്യമന്ത്രിയും ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ദു ഉൾപ്പെടെയുള്ളവർക്ക് കനത്ത തോൽവി.