ന്യൂഡൽഹി:യുക്രെയ്നിൽ കുടുങ്ങിയ മലയാളികടക്കം ഉള്ള മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗത്തിൽ ആക്കണമെന്ന്എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉപരിപഠനത്തിനായി യുക്രയ്നിൽ കഴിയുന്ന വിദ്യാർത്ഥികളിൽ വലിയ ഭാഗം പ്രവാസികളുടെ മക്കളാണ്. യുദ്ധം തുടരുന്നതിനാൽ മലയാളികൾ അടക്കം ഉള്ള ആളുകൾ വലിയ ദുരിതത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ ജീവനും കൂടി നഷ്ടപ്പെട്ട സാഹചര്യത്തിൽ നാട്ടിൽ ഉള്ള മറ്റുള്ളവരുടെ ബന്ധുകളും കടുത്ത ആശങ്കയിലാണ്. പ്രവാസികളുടെ കുടുംബങ്ങളിൽ നിന്നും ഒട്ടനവധി വിദ്യാർത്ഥികൾ ആണ് പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കായി യുക്രെയ്നിൽ ഉള്ളത് ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്തു പഠിക്കാൻ പോയവർ തുടർപഠനം ഉൾപ്പെട്ടെ ഉള്ള കാര്യങ്ങളിൽ നിലവിലേ അവസ്ഥയിൽ ആശങ്കയിലാണ് പഠനത്തിനു പോയവരുടെ സർട്ടിഫിക്കേറ്റുകൾ ഉൾപ്പെടെ അവിടെ യൂണിവേഴ്സിറ്റികളിൽ ആണ്.വിദ്യാഭ്യാസ വായ്പ എടുത്ത് ഇത്തരം രാജ്യങ്ങളിൽ പഠിക്കാൻ പോയവരുടെ വിദ്യാഭാസ ലോണിനു പലിശ ഇളവ് നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നല്കുകയും.ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ പഠനത്തിനു പോയവരുടെ തുടർപഠനം ഉൾപ്പെട്ടെ ഉള്ള കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂട്ടായ് ഇടപെടലുകൾ നടത്തി അശങ്കകൾ പരിഹരിക്കുകയും വിദ്യാർഥികളുടെ അക്കാദമിക്ക് ഇയർ നഷ്ടപ്പെടാതെ തുടർ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടുകയും ചെയ്യണമെന്ന്
ഓവർസീസ് എൻ സി പി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.