ന്യൂഡൽഹി:കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തി യിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. നിലവില്‍ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്.