ദുബായ്:മതേതര കേരളത്തിൻ്റെ സൗമ്യ മുഖവും,മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും, കക്ഷിരാഷ്ട്രീയത്തിനതീതമായി സർവരാലും അംഗീകരിക്കപ്പെട്ട സമുന്നത വ്യക്തിത്വമായിരുന്ന പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ സാമൂഹ്യ പ്രവർത്തകനും, ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.മനുഷ്യനന്മയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എക്കാലവും നേതൃത്വം നൽകിയ തങ്ങളുടെ വേർപാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും,
മുസ്ലിം ലീഗിനെ ഒരു രാഷ്ട്രീയ പ്രസ്ഥാന മെന്നതോടൊപ്പം ഒരു ജീവകാരുണ്യ പ്രസ്ഥാന വുമാക്കി രൂപാന്തരപ്പെടുത്തിയെടുത്ത പക്വമതിയും മനുഷ്യസ്നേഹിയുമായ നേതാവ് കൂടിയായിരുന്നു തങ്ങളെന്നും,പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപ്പെടുന്ന വ്യക്തിത്വ വുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പുന്നക്കൻ മുഹമ്മദലി പറഞ്ഞു