വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ്- കാവ്യ സന്ധ്യയും, കുടുംബ സംഗമവും സംഘടിപ്പിച്ചു

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

അജ്മാൻ:മലയാള ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി അജ്മാൻ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ (WMC) കാവ്യസന്ധ്യയും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ദുബായി ഖുസൈസിലുള്ള ക്ലാസിക് റസ്റ്റോറൻ്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന മഹത്തായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും, ഗാന രചയി താവുമായ ഡോ: ചേരാവള്ളി ശശികുമാർ മുഖ്യാതിഥിയായിരുന്നു. ഒരു ഹ്രസ്വ സന്ദർശനത്തിനായി ദുബായിൽ എത്തിയ കായംകുളം സ്വദേശിയും കോളേജ് പ്രൊഫസറും നിരവധി നിരവധി പുരസ്ക്കാര ജേതാവുമായ അദ്ദേഹത്തെ WMC അ ജ്മാൻ പ്രൊവിൻസ് പൊന്നാടയണിയിച്ച്. ആദരിച്ചു.അജ്മാൻ പ്രൊവിൻസ് ജോയിൻ്റ് സിക്രട്ടറി രവി കൊമ്മേരിയുടെ കവിതാലാപനത്തോടുകൂടെ ആരംഭിച്ച കാവ്യസന്ധ്യയിൽ ഡോക്ടർ ചേരാവള്ളി ശശികുമാർ മലയാള ഭാഷയുടേയും സംസ്കാരത്തിന്റയും മഹത്വത്തെ കുറിച്ചും സമകാലീന വിഷയങ്ങളെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. കെ. പി വിജയൻ, ജോഫി ഫിലിപ്പ്, നിതിൻ പയസ്. , ബിന്ദു ബാബു, രശ്മി വിനേഷ്, ബീനടീച്ചർ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.ശ്രീമതി ബിന്ദു ബാബുവിൻ്റെ പ്രാർത്ഥനാ ഗാനത്തോടുകൂടെ ആരംഭിച്ച ചടങ്ങിൽ പ്രൊവിൻസ് സിക്രട്ടറി ജോഫി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ചെയർമാൻ കെ പി വിജയൻ അദ്ധ്യക്ഷത വഹിക്കുകയും മുഖ്യ അതിഥിയും പ്രശസ്ത മലയാള സാഹിത്യകാരനുമായ ഡോ: ചേരാവള്ളി ശശി ഭദ്രദീപം കൊളുത്തി ഉത്ഘാടനവും നിർവ്വഹിച്ചു. യു എ ഇ ഗോൾഡൻ വിസ ലഭിച്ച പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സക്കിർ ഹുസ്സൈൻ , വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി നെസീല ഹുസൈൻ ,കൂടാതെ പ്രൊവിൻസ് ജോയിന്റ് സെക്രെട്ടറിയും സാഹിത്യകാരനും, ” യു ” അവാർഡ് 2022 ജേതാവുമായ രവി കൊമ്മേരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു.മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, മിഡിൽ ഈസ്റ്റ് V. P. (അഡ്മിൻ) വിനേഷ് മോഹൻ, V. P . (ഓർഗനൈസേഷൻ ) ജയൻ വടക്കേവീട്ടിൽ , സെക്രട്ടറി സി എ ബിജു , മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം ട്രഷറർ ശ്രീമതി സ്മിതാ ജയൻ,, വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ച ഷാർജ പ്രസിഡന്റ് സവാൻ കുട്ടി, സെക്രട്ടറി അജിത്കുമാർ, UAQ പ്രസിഡന്റ് മോഹൻ കാവാലം. ദുബായ് സെക്രട്ടറി ലാൽ ഭാസ്കർ, അജ്മാൻ വിമെൻസ് ഫോറം പ്രസിഡന്റ് ശ്രീമതി നെസീല ഹുസൈൻ, യൂത്ത് ഫോറം പ്രസിഡണ്ട് ശ്രീമതി ദൃശ്യ വിജയൻ, വൈസ് പ്രസിഡണ്ട് ഡോ: അസ്മൽ ഹുസൈൻ, സെക്രട്ടറി നിതിൽ പൈസ്, എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സക്കീർ ഹുസ്സൈന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.
കൂടാതെ മനോഹരമായ സംഗീത സന്ധ്യയും അരങ്ങേറിയ വേൾഡ് മലയാളീ കൗൺസിലിന്റെ ഈ സാഹിത്യസന്ധ്യ പ്രവാസലോകത്ത് മലയാള ഭാഷയ്ക്ക് ലഭിച്ച ഒരു ശ്രേഷ്ഠമായ ആദരവും പങ്കെടുത്തവർക്ക് മറക്കാനാവാത്ത ഒരു നവ്യ അനുഭവവും ആയിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ