മീഡിയ വണ്ണിനുള്ള വിലക്ക് തുടരും, അപ്പീൽ തള്ളി ഹൈക്കോടതി

  • 9
  •  
  •  
  •  
  •  
  •  
  •  
    9
    Shares

കൊച്ചി:മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജനുവരി 31നാണ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ വിലക്കി യെന്നായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ്.
സിം​ഗിൾ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ