കെ-റെയിലിനെതിരേ സമരം കടുപ്പിക്കും; ഇ ശ്രീധരനെയടക്കം പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തും- സുധാകരന്‍

  • 7
  •  
  •  
  •  
  •  
  •  
  •  
    7
    Shares

തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടു ന്നവരേക്കാൾ കെ റെയിൽ പോകുന്നതിന്റെ രണ്ട് വശത്തും താമസി ക്കുന്നവർക്കാണ് വലിയ പ്രശ്നങ്ങൾ വരാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യോഗങ്ങളിൽ പ്രസംഗിക്കാൻ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരേയും സാമൂഹ്യ-സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പി ച്ചുള്ളതാകും സെമിനാർ. ആദ്യത്തെ ഒരു മാസം ഇത്തരത്തിൽ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കളക്ടറേറ്റുകളിലേക്ക് ബഹുജന മാർച്ചുകൾ നടത്താനാണ് തീരുമാനമെന്നും സുധാകരൻ വ്യക്തമാക്കി.
മാർച്ച് ഏഴിന് നടത്തുന്ന കളക്ടറേറ്റ് മാർച്ച് കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാഘട്ടത്തിന് തുടക്കമിട്ടുള്ളതാകും. തുടർന്നുള്ള ദിവസങ്ങളിൽ നേതാക്കൾ പ്രവർത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി ചെന്ന് ലഘുലേഖ വിതരണവും മറ്റു സമരപരിപാടികളും നടത്തുമെന്നും സുധാകർ കൂട്ടിച്ചേർത്തു.
ബിജെപിയുടെ സമരമൊന്നും വിശ്വസത്തി ലെടുക്കാനാകില്ല. നാളെ കെ റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് എണീറ്റ് നിന്ന് പറയാൻ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താൻ വെല്ലുവിളിക്കുന്നു വെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ