കോവിഡ് കാലത്ത് ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാന്‍; യുപിയില്‍ ബിജെപി തരംഗം ഉണ്ടാകുമെന്നും മോദി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അടുത്ത അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗം ഉണ്ടാകുമെന്ന സൂചനയാണ് ജനങ്ങളുടെ ആവേശം കാണുമ്പോൾ ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ സീതാപുരിൽ ബുധനാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരികയെന്നാൽ ഗുണ്ടായിസത്തിന്റെ അവസാനമെന്നാണ് അർത്ഥം. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എല്ലാ അവസരങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും ഉണ്ടായപ്പോൾ, പാവപ്പെട്ടവർക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാൻ ദാരിദ്ര്യത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ കേട്ടിട്ടില്ല. എന്നാൽ ദാരിദ്ര്യത്തിൽ ജീവിച്ചിട്ടുണ്ട്’, തന്റെ ദാരിദ്ര്യത്തിന്റെ നാളുകളെ അനുസ്മരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗി സർക്കാരിന് കീഴിൽ യുപിയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങ ൾക്കും റേഷൻ ലഭിക്കുന്നുണ്ട്. നേരത്തെ മാഫിയ കൊള്ളയടിച്ച പാവപ്പെട്ടവരുടെ റേഷനിലെ ഓരോ ധാന്യമണിയും ഇന്ന് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ