ലക്നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നന്ദി പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെയും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരുവര്‍ക്കുമെതിരെ സ്ഥാനാ ര്‍ത്ഥികളെ നിര്‍ത്താനില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണം.കർഹാൽ, ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച (2022 ഫെബ്രുവരി 1) അവസാനിച്ചു. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പത്രിക സമര്‍പ്പിച്ചിട്ടില്ല. ശേഷമാണ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൽ, ശിവപാല്‍ യാദവ് മത്സരിക്കുന്ന ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളില്‍ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുന്നില്ല എന്ന സൂചനകള്‍ പുറത്തു വന്നത്.കർഹാൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ജ്ഞാനവതി യാദവിനെ കോൺഗ്രസ് പാർട്ടി നേരത്തെ പ്രഖ്യാപി ച്ചിരുന്നുവെങ്കിലും അഖിലേഷ് യാദവ് അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് അവരുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പാർട്ടി തീരുമാനിയ്ക്കുകയായിരുന്നു. പിതാവ് മുലായം സിംഗ് യാദവിന്‍റെ ലോക്‌സഭാ മണ്ഡലമായ മെയിൻപുരിയിൽ പെടുന്ന കർഹാലിൽ നിന്നാണ് അഖിലേഷ് യാദവ് ആദ്യമായി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജസ്വന്ത് നഗർ മണ്ഡലത്തിൽ ആറാം തവണ യാണ് ശിവപാൽ സിംഗ് യാദവ് മത്സരിക്കുന്നത്.