വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക്ക് ദിന സംഗമം സംഘടിപ്പിച്ചു

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കുവൈറ്റ് സിറ്റി:വെൽഫെയർ കേരള
കുവൈറ്റ്‌ ഇന്ത്യയുടെ 73 ആമത് റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ഫാസിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ സമകാലിക ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ എത്രമാത്രം ഹനിക്കപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുമെന്നും ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടന വിഭാവന ചെയ്യുന്ന മൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സംഗമം ഉൽഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി പിഷാരടി പറഞ്ഞു.
സൂം ആപ്ലിക്കേഷനിൽ ഓൺ ലൈനായി നടന്ന പരിപാടിയില്‍ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം അവലോകനം ചെയ്യുന്ന റഫീഖ് ബാബു പൊന്മുണ്ടം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ജ്വലിക്കട്ടെ സ്വാതന്ത്ര്യ ചിരാതുകള്‍ എന്ന ഡോകുമെന്‍ററി പ്രദര്‍ശിപ്പിച്ചു.ബഹുസ്വര ഭാരതം: സമകാലിക ചിന്തകള്‍ എന്ന വിഷയത്തിൽ ജനറൽ സെക്രട്ടറി റഫീഖ് ബാബുവും ‘ഇന്ത്യന്‍ ഭരണഘടന: മൗലികാവകാശങ്ങള്‍’എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് ഖലീലു റഹ്മാനും സംസാരിച്ചു.അബ്ദുൽ ഗഫൂർ എം കെ, മൗഷമി എന്നിവർ ചേർന്ന് ആലപിച്ച ദേശ ഭക്തി ഗാനത്തോടെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നജീബ് വി. എസ്. ഗാനം ആലപിച്ചു.ഫാത്തിമ സഹ്‌റ സനോജ്, സാമിൻ സാബിക്, അമൽ ഫാത്തിമ ഗഫൂർ ,ലിബ സുൽഫിക്കർ, ഇസാബെൽ സജി എന്നീ കുട്ടികൾ പങ്കെടുത്ത മാർച്ച്‌ പാസ്റ്റ്,
ലുക്മാൻ ഇക്ബാൽ, ഹയാൻ നസീം, ഹമ്രാസ് നസീം, സയാൻ റിയാസ്,ആഷിർ ഗഫൂർ, സിനാൻ സാബിക് എന്നിവർ പങ്കെടുത്ത ഗ്രൂപ്പ് ഡാൻസ് ,ആയിഷ മോൾ അവതരിപ്പിച്ച റിപ്ലബ്ലിക് ഡേ സന്ദേശം എന്നിവ പരിപാടികൾക്ക് മികവേകി.വെൽഫെയർ കേരള കുവൈറ്റ് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അഷ്ക്കര്‍ മാളിയേക്കല്‍ സ്വാഗതവും , വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ദിൻ നന്ദിയും പറഞ്ഞു വർക്കിംഗ് കമ്മിറ്റി അംഗം സിമി അക്ബർ അവതാരകയായി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ