ന്യൂഡൽഹി: 40 ശതമാനം സീറ്റുകളിൽ വനിതാ പ്രാതിനിധ്യവുമായി ഉത്തർ പ്രദേശിൽ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. 89 പേരുടെ പട്ടികയിൽ 37 സീറ്റുകൾ വനിതകൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.ആദ്യ രണ്ട് പട്ടികയിലും യഥാക്രമം 50, 16 സീറ്റുകൾ വീതം വനിതകൾക്കായി നീക്കിവെച്ചിരുന്നു. സി.എ.എ പ്രക്ഷോഭത്തിൽ സഹകരിച്ചവരും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 225 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി. ആദ്യ ഘട്ടം 125 പേരുടെയും രണ്ടാം ഘട്ടം 41 പേരുടെയും പട്ടിക പാർട്ടി പുറത്തിറക്കിയിരുന്നു.സംസ്ഥാനത്ത് ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.