ഇശൽ എമിറേറ്റ്സിൻ്റെ 20 വാർഷികവും സ്റ്റാർ വിഷൻ എക്സലൻസ് അവാർഡ് ദാനവും ഫെബ്രുവരിയിൽ ദുബായിൽ

  • 2
  •  
  •  
  •  
  •  
  •  
  •  
    2
    Shares

ദുബായ്: ഇശൽ എമിറേറ്റ്സ് 20ാം വാർഷി കത്തിന്റെ ഭാഗമായി സ്റ്റാർ വിഷൻ മീഡിയ ഒരുക്കുന്ന ഇശൽ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെയും സ്റ്റാർ വിഷൻ എക്സലൻസ് അവാർഡിന്റെയും ബ്രോഷർ പ്രകാശന ചടങ്ങ്  യൂനിക് വേൾഡ് ഹാളിൽ സംഘടിപ്പിച്ചു. ഇശൽ അറേബ്യ സ്റ്റേജ് ഷോ സ്റ്റാർ വിഷൻ എക്സ ലൻസി അവാർഡ് ജൂറി വൈസ് ചെയർമാനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പുന്നക്കൽ മുഹമ്മദലി ദുബൈ യൂനിക് വേൾഡ് ബിസ്നസ് ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദലിക്ക് ബ്രോഷർ നൽകി നിർവ്വഹിച്ചു. ഇശൽ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ബ്രോഷർ മുഹമ്മദലി കണ്ണൂരും, ബെല്ലോ ബഷീറും ചേർന്ന്  ജോർജിയോ ഗ്രൂപ്പ് എം.ഡി പി. പി ബിജുവിന് നൽകി നിർവ്വഹിച്ചു. ഇശൽ എമിറേറ്റ്സ് ജനറൽ സെക്രട്ടറിയും സ്റ്റാർ വിഷൻ മീഡിയ ഹെ ഡുമായ ബഷീർ തിക്കോടി (ഇശൽ) സ്വാഗതം പറഞ്ഞ ചടങ്ങിൽ പുന്നക്കൽ മുഹമ്മദലി അധ്യക്ഷനായി. യൂനിക് വേൾഡ് ഡയറക്ടർ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു പ്രവർത്തകനും കേരള ഇശൽ കൾച്ചറൽ വിംഗ് വർക്കിങ് പ്രസിഡന്റും സുപ്രഭാതം പയ്യോളി ലേഖകനുമായ ടി.ഖാലിദിന് പുരസ്കാരം നൽകി ആദരിച്ചു. മുഹമ്മദലി കണ്ണൂർ, ടി.ഖാലിദ്, പി.പി ബിജു, നിസാർ വയനാട്, ഫത്താഹ് റഹ്മാൻ , മോഹൻ പി. പൊന്നാനി, റഗിലേഷ് , സഹദ് എന്നിവർ സംസാരിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ