കുവൈറ്റ് സിറ്റി:എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ്ചാണ്ടി എം.എല്‍.എ യുടെ രണ്ടാം ചരമ വാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മറ്റി കോ വിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആചരിച്ചു. ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ്എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ സി പി ഓവർസീസ്സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി. എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാത്യു ജോൺ, ബിജു മണ്ണായത്ത്, ശ്രീ ബിൻ ശ്രീനിവാസൻ, നോയൽ പിന്റോ ,സണ്ണി മിറാൻഡ ഒടി ചിന്ന എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി അരുൾരാജ്
നന്ദി പറഞ്ഞു.