കുവൈറ്റ് സിറ്റി:ഫോക്ക് ബാലവേദി കുട്ടികൾ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹൃവിന്റെ (ചാച്ചാജിയുടെ) ജന്മദിനം (നവംന്പർ 14 ) ശിശുദിനമായി ആചരിച്ചു.ബാലവേദി എക്സിക്യൂട്ടീവ് അവന്തിക മഹേഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് അധ്യക്ഷത വഹിച്ചു. കുവൈറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അധ്യാപകൻ അനീഷ് തോമസ് മാഷ് കുട്ടികൾക്കായി ശിശുദിനസന്ദേശം കൈമാറി സംസാരിച്ചു. പ്രസ്തുത ചടങ്ങിന് ദേവനന്ദ രാജീവ് നന്ദിപ്രകാശിപ്പിച്ചു.മംഗഫിൽ വെച്ചു നടന്ന പരിപാടിയുടെ ഭാഗമായി പ്രശസ്ത ബലൂൺ ആർട്ടിസ്റ്റ് ഷിജിന പ്രീത് അവതരിപ്പിച്ച ബലൂൺ ആർട്ട് വർക്ക്ഷോപ്പ് ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ചു. നേരിട്ടും സൂം പ്ലാറ്റ്ഫോർമിലൂടെ യുമായി നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പണ്ട് കാലത്ത് ഉത്സവപ്പറമ്പുകളിൽ മാത്രം കണ്ടിരുന്ന ബലൂണുകളെ കൊണ്ടുള്ള പലതരം രൂപങ്ങൾ ഷിജിന പ്രീതിന്റെ ശിക്ഷണത്തിൽ കുട്ടികൾ ഉണ്ടാക്കി.
ഇതേ ദിവസം തന്നെ നടന്ന ബാലവേദി കുട്ടികളുടെ ജനറൽ ബോഡി മീറ്റിംഗിൽ 2022 ലെക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അനിക മനോജ് ബാലവേദി കൺവീനർ, അൻസിറ്റ ആന്റണി ജോയിന്റ് കൺവീനർ, അന്വയ ബാലകൃഷ്ണൻ സെക്രട്ടറി, അവന്തിക മഹേഷ് ജോയിന്റ് സെക്രട്ടറി എന്നിവർ ഉൾപ്പെടെ 25 അംഗങ്ങൾ അടങ്ങുന്നതാണ് കമ്മിറ്റി.ബാലവേദി കോഓർഡിനേറ്റർ കൂടിയായ വനിതാവേദി വൈസ് ചെയർപേഴ്സൺ മിനി മനോജ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകി.