ന്യൂഡൽഹി : സിബിഐ – ഇഡി മേധാവികളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. രണ്ട് ഓർഡിനൻസുകളാണ് ഇതിനായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ സിബിഐ – ഇഡി മേധാവികളുടെ കാലാവധി 2 വർഷങ്ങൾ മാത്രമാണ്, ഓർഡിനൻസിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വെച്ചു.രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഉന്നത ഏജൻസികളുടെ മേധാവികൾക്ക് എല്ലാ വർഷവും മൂന്ന് വർഷം വരെ കാലാവധി നീട്ടി നൽകാം. 2018ൽ ചുമതലയേറ്റ എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്‌കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് എൽഎൻ റാവു അധ്യക്ഷ നായ സുപ്രീം കോടതി ബെഞ്ച് അടുത്തിടെ ഒരു വിധി പുറപ്പെടുവിച്ചിരുന്നു,കാലാവധി നീട്ടുന്നത് “അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ ചെയ്യാവൂ എന്നാണ് സുപ്രീം കോടതി ബെഞ്ച് വിധിച്ചത്. നവംബർ 17 ന് അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാ കുന്നതിന് മുന്നോടിയായാണ് ഇപ്പോൾ പുതിയ ഓർഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക അന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് നിയമങ്ങളും ചട്ടങ്ങളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.