ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ . ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇൻ്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു.ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗ ത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണ ലുകളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റൽ നിയമം നടപ്പിലാക്കുക. സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവ കാശങ്ങൾ ലംഘിക്കരുത്. ഇന്റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യ വുമായിരിക്കണം. ഇടനിലക്കാർ ഉപയോ ക്താക്കളോട് ഉത്തരവാദിത്തമുള്ളവ രായിരിക്കണം. ചില നിയമങ്ങൾ നിലവിൽ വരണം’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമരൂപീകരണത്തിൻ്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ നിക്ഷേപം വരണമെങ്കിൽ അനുകൂല സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനം ഉണ്ടാകണമെങ്കിൽ മനോഭാവം മാറണം. കാലങ്ങളായി ഉണ്ടായ പ്രതികൂല പ്രതിച്‌ഛായ കേരളം ഉടൻ മാറ്റണം. പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്നു. പ്രതിച്‌ഛായ മാറിയില്ലെങ്കിൽ കേരളത്തിന് വികസനം അന്യമാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.