വിമാന യാത്രയും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അംഗീകാരവും; ജിസിസി രാജ്യങ്ങൾ നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി; ജിസിസി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറല്‍ സെക്രട്ടറി ഡോ. നയിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജിസിസിയും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധ ത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.കൊവിഡ് വ്യാപന സമയത്ത് ഇന്ത്യയ്ക്ക് നല്‍കിയ സഹായ ങ്ങള്‍ക്കും, പ്രവാസികള്‍ക്ക് നല്‍കിയ സേവനങ്ങള്‍ക്കും വിദേശകാര്യമന്ത്രി ജിസിസി രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചു. വാക്സിനേഷൻ പ്രോഗ്രാമിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രയിലും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാര ത്തിലും ജിസിസി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുമെന്ന് എസ്. ജയശങ്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.മേഖലയിൽ സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ ജിസിസി വഹിച്ച ക്രിയാത്മകമായ പങ്കിന് നയിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫിനെ ജയശങ്കര്‍ പ്രശംസിച്ചു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഡോ.നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് നാളെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ