ദുബായ് : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു. ബുർജ് ഖലീഫയിൽ ആദ്യമായിയാണ് ഒരു മലയാള ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിക്കുന്നത്. ട്രെയ്ലർ കാണാൻ ബുർജ് ഖലീഫയിൽ ദുൽഖർ സൽമാനും കുടുംബവും ഉണ്ടായിരുന്നു.
നവംബർ 12 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ കഥയും കഥാപത്രവും സാങ്കൽപികവും നാടകീയമായ സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ആമുഖ കുറിപ്പ് നൽകിയാണ് അണിയറ പ്രവർത്തകർ കുറുപ്പിന്റെ ട്രയലർ റിലീസ് ചെയ്തത് .സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. റിലീസ് ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണ മാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരി പ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തി രിക്കുന്ന ചിത്രമാണ് കുറുപ്പ്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർ ടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് തീയേറ്ററി ലെത്തുന്നത്.105 ദിവസമെടുത്താണ് ചിത്ര ത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.