കോട്ടയം: വിവിധ സ്വകാര്യബസ് സംഘടനകൾ ചൊവ്വാഴ്ച മുതൽ നടത്താനിരിക്കുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗെസ്റ്റ് ഹൗസിലായിരുന്നു ചർച്ച.
നിരക്കുവർധന അടക്കമുള്ള കാര്യങ്ങളിൽ ചർച്ച തുടരാനാണ് ധാരണ. ഈ മാസം 18നകം പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ വാഗ്ദാനം വിശ്വസിച്ചാണ് തീരുമാനമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു. മിനിമം ചാർജ് 10 രൂപയിൽനിന്ന് 12 രൂപയാക്കുക, വിദ്യാർഥി കളുടെ കൺ സെഷൻ ആറ് രൂപയാക്കി ഉയർത്തുക, ഡീസൽ സബ്സിഡി അനുവദി ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തത്.15 ദിവസം മുമ്പ് പ്രഖ്യാപിച്ച സമരത്തിന് തലേ ദിവസം രാത്രി ചർച്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹ മാണെന്ന് സമിതി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. പണിമുടക്കിൽ പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി പങ്കെടുക്കില്ലെന്ന് സംസ്ഥാന ഭാരവാഹികൾ നേരത്തെ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി യതാണ്.ബസ് ഓപറേറ്റേഴ്സ് സംഘടന പ്രതിനിധികളായി ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ് ചർച്ചയിൽ പങ്കെടു ത്തത്.