ഹജ്ജ്‌ എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂരില്ല, കേരളത്തിൽ നിന്ന് കൊച്ചി മാത്രം

  • 4
  •  
  •  
  •  
  •  
  •  
  •  
    4
    Shares

ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂർ വിമാനത്താവളമില്ല . കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് (Covid) മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ള മലബാർ ജില്ലകൾക്ക് കൂടുതൽ സൗകര്യപ്രദമായ കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കഷേൻ പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരി​ഗണിച്ചില്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. ഈ വർഷത്തെ ഹജ്ജിന് വേണ്ടി ലഭിച്ചത് 5.4 ലക്ഷം അപേക്ഷകൾ.അതേസമയം ഹജ്ജ് തീർത്ഥാടനത്തിനുള്ള മാർഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീർത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ