സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
  •  
  •  
  •  
  •  
  •  
  •  
    5
    Shares

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രി യിലെത്തിയത്. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം, ഇന്‍ഡ്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പിന്നാലെയാണ് അദ്ദേഹം പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ