ഫ്രണ്ട്‌സ്‌ ഓഫ്‌ കണ്ണൂർ കുവൈറ്റ്‌ എക്സ്‌ പാറ്റ്‌സ്‌ അസോസിയേഷൻ ( ഫോക്ക്‌ ) സെട്രൽ സോണലിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലം e-ഓണം സംഘടിപ്പിച്ചു

  • 7
  •  
  •  
  •  
  •  
  •  
  •  
    7
    Shares

കുവൈറ്റ് സിറ്റി:ഓരോ പ്രവാസിമലയാളികളുടെയും ഗൃഹാതുരത്വം നിറഞ്ഞ മധുര സ്‌മരണകൾ ഉണർത്തി മനുഷ്യ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹാ ദാനത്തിന്റെയും മൂല്യങ്ങൾ വിളിച്ചോതികൊണ്ട്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ കണ്ണൂർ കുവൈറ്റ്‌ എക്സ്‌ പാറ്റ്‌സ്‌ അസോസിയേഷൻ ( ഫോക്ക്‌ ) സെട്രൽ സോണലിന്റെ ആഭിമുഖ്യ ത്തിൽ ഇക്കൊല്ലം e-ഓണം എന്ന പേരിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു .ഓണാഘോഷം ഫോക്ക്‌ പ്രസിഡന്റ്‌ സലീം എം.എൻ ഉൽഘാടനം ചെയ്യ്തു സെട്രൽ സോൺ ഇൻ ചാർജ്ജ്‌ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കണ്ണൂർ ടീച്ചേർസ്സ്‌ ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ അദ്ധ്യാപകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത്‌ ഓണസന്ദേശം നൽകി . ഫോക്ക്‌ ജനറൽ സെക്രട്ടറി – ലിജീഷ് പറയത്ത്‌, ട്രഷറർ – മഹേഷ്‌ കുമാർ, വനിതാവേദി ചെയർ പേർസ്സൺ – രമാസുധീർ ,ബാലവേദി കൺവീനർ – സഞ്ജയ്‌ ജിതേഷ്‌ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ എൽദൊ ബാബു സ്വാഗതവും ജോയന്റ്‌ കൺവീനർ കവിത പ്രണീഷ്‌ നന്ദിയും ആശംസിച്ച ഓണാ ഘോഷംത്തിന്‌ മാവേലി എഴുന്നളളത്തും ഓണം ജനറൽ ക്വിസ്സും കൊഴുപ്പേകി . ആർട്ട്‌സ്‌ കൺവീനർ ഷിജു രവീന്ദ്രൻ , ടെക്ക്‌നിക്കൽ കൊഡിനേറ്റർ ഡിജേഷ്‌ ഫോക്ക്‌ ജോയന്റ്‌ ട്രഷറർ പ്രമോദ്‌ പയ്യന്നൂർ,കേന്ദ്രകമ്മിറ്റി അംഗങ്ങളായ സൂരജ് , വിജേഷ്‌ മാരാർ ഫോക്ക്‌ മുൻ വൈസ്‌ പ്രഡന്റ്‌ വിനോജ്‌ കുമാർ, പ്രണീഷ്‌, ശരണ്യ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി .ഓണാഘോഷപരിപാടിയുടെ മുന്നോടി ആയി നടന്ന പായസ മൽസരം രുചി വൈവിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരിന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ