കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പക് ) ബ്ലഡ് ഡോനേഷൻ കേരള, കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ചേർന്ന് ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യം ദിനവും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 മത് വർഷത്തിന്റ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അധാൻ ഹോസ്പിറ്റലിൽ എഴുപത്ത ഞ്ചിൽ അധികം ആളുകളുടെ രക്തം ദാനം ചെയ്തു. അജ്പാകിന്റെയും ബി ഡി കെ യുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ട് ഈ മഹാമാരിയുടെ കാലത്ത് “രക്ത ദാനം മഹാ ദാനം” എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് ആണ് സന്നദ്ധ ഭടൻമാർ രക്തം നൽകിയത്. ഒരു തുള്ളി രക്തം ആയിരിക്കും ഒരു മനുഷ്യ ജീവൻ നില നിർത്തുന്നത് എന്നുള്ള സന്ദേശം സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുവാൻ ഇതിലൂടെ സാധിച്ചു എന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രമുഖ ഡോക്ടർ റോയി തമ്പി ചെറിയാൻ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ചടങ്ങിൽ അജപാക് രക്ഷാധികാരി ബാബു പനമ്പള്ളി, ബി ഡി കെ രക്ഷധികാരി മനോജ് മാവേലിക്കര, അജപാക് ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ, അജപാക് ട്രഷറർ കുര്യൻ തോമസ്, ചാരിറ്റി കൺവീനർ മാത്യു ചെന്നിത്തല എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ബി ഡി കെ കോർഡിനേറ്റർ ജയൻ സദാശിവൻ നന്ദിയും രേഖപ്പെടുത്തി.അജ്‌പകിന് നൽകിയ സേവനങ്ങൾക്കു പ്രമിൽ പ്രഭാകരന് സംഘടനയുടെ മൊമെന്റോ രക്ഷാധികാരി ബാബു പനമ്പള്ളി നൽകി.അജപാക്കിനുള്ള ബി ഡി കെ യുടെ ഉപഹാരം അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ അജപാക് പ്രസിഡണ്ട് രാജീവ് നാടുവിലേമുറിക്കു നൽകി.ബി ഡി കെ യുടെ പ്രവർത്തന മികവിനുള്ള ഉപഹാരം അജപാക് പ്രസിഡണ്ട് രാജീവ് നാടുവിലേമുറി ബി ഡി കെ കോഓഡിനേറ്റർ ബിജു മുരളിക്ക് നൽകി .അസോസിയേഷൻ ഭാരവാഹികളായ അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, പ്രജീഷ് മാത്യു, പരിമണം മനോജ്, ലിബു പായിപ്പാടാൻ, ശശി വലിയകുളങ്ങര ,സുമേഷ് കൃഷ്ണൻ,സാം ആന്റണി,ജോമോൻ ജോൺ, സുനിത കുമാരി എന്നിവർ നേത്രത്വം നൽകി.