കുവൈറ്റ് സിറ്റി:ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (FOKE), അബ്ബാസിയ സോണലിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും, കുവൈറ്റ് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികവും സമുചിതമായി ഓൺലൈൻ ആയി ആഘോഷിച്ചു. 13/08/2021 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ ആരംഭിച്ച സാംസ്കാരിക സമ്മേളത്തിൽ വൈസ് പ്രസിഡന്റ് ബിജു എൻ കെ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലീം എം ൻ സ്വാതന്ത്ര്യദിനാഘോഷം ഉത്‌ഘാടനം ചെയ്തു. മുൻ എൻ സ് ജി കമാൻഡോയും രാജ്യം ശൗര്യചക്ര ബഹുമതി നൽകി ആദരിക്കുകയും ചെയ്ത കമാൻഡോ പി വി മനേഷ് മുഖ്യ തിഥിയായിരുന്നു.”ഇന്ത്യയുടെ സംസ്കാരത്തെ കുവൈറ്റിൽ പ്രോത്സാഹിപ്പിക്കുകയും, അതുപോലെ കോവിഡ് കാലഘട്ടത്തിൽ കുവൈറ്റ് പ്രവാസി സമൂഹത്തിനു ഏറെ സഹായകരാമാകുംവിധം ഫോക്ക് നടത്തിയ പ്രവർത്ത നങ്ങൾ പ്രശംസനീയമാണെന്നും” തന്റെ ആശംസാ സന്ദേശത്തിൽ ഇന്ത്യൻ അംബാസിഡർ ബഹുമാനപ്പെട്ട സിബി ജോർജ് അറിയിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫോക്ക് നടത്തിയ ഓൺലൈൻ മത്സരങ്ങളും കലാപരിപാടികളും ഈ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിന് ഏറെ ഉപകാരപ്രദമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർട്സ് സെക്രട്ടറി രാഹുൽ ഗൗതം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളത്തിലെ ചരിത്ര ഗവേഷകനും ഗാന്ധിയനുമായ തമ്പാൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്, കൂടാതെ ട്രഷറർ മഹേഷ്‌കുമാർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ്, ഫോക്കിന്റെ വിവിധ സോണൽ ചാർജുള്ള വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ്, രാജേഷ് ബാബു, ഉപദേശകസമിതി അംഗം അനിൽ കേളോത്ത്, ചീഫ് പാട്രോൺ ജി. വി. മോഹനൻ, ഫോക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ദിനേശ് വി.വി. എന്നിവർ ആശംസകൾ നേർന്നു . പ്രോഗ്രാം കൺവീനർ ഉമേഷ് കീഴറ നന്ദി പറഞ്ഞു.ലോക ജനതയെ തന്നെ കോവിഡ് മഹാമാരി തന്റെ കരാള ഹസ്തങ്ങളിൽ പിടിമുറുക്കിയ സാഹചര്യത്തിലും സംഘടനയുടെ വിവിധ സോണലുകളിൽ നിന്നായി പരാമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ നയനമനോഹരങ്ങളായ കലാപരിപാടികൾ ഈ പ്രോഗ്രാമിന് കൂടുതൽ ചാരുതയേകി. സ്വാതന്ത്ര്യദിന ആഘോഷതിന്റെ ഭാഗമായി നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടന്നു.