കുവൈറ്റ് സിറ്റി :കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ ഒരുമയോടെ ഓരോണം കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ഓണസദ്യ നൽകി കൊണ്ട് ആഘോഷിച്ചു.കൊയിലാണ്ടി എം എൽ എ ശ്രീമതി. കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു.ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ S P H അധ്യക്ഷതയിൽ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ:കെ സത്യൻ മുഖ്യാഥിതി ആയി.വി പി ഇബ്രാഹിം കുട്ടി,അജിത് മാസ്റ്റർ,ഡോക്ടർ സുനിൽ,എ.അസീസ് മാസ്റ്റർ,ഫൈസൽ മൂസ,നിയാസ് അഹമ്മദ്,മജീദ് നന്തി,റഷീദ് മൂടാടി ,ഫാസിൽ.എ.വി,ഫൈസൽ ഇയ്യഞ്ചേരി,രാജേഷ് കീഴരിയൂർ,ഫാറൂഖ് ബോഡിസോൺ, റിയാസ് പി.കെ.എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.ചടങ്ങിൽ ശരീഖ് നന്തി സ്വാഗതവും നജീബ് ടി. കെ നന്ദിയും പറഞ്ഞു.