കുവൈറ്റ് സിറ്റി:കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിൽ മത്സരിച് വിജയിച്ച സഹപ്രവർത്തകർക്ക് ഒ ഐ സി സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി 07-1-2021 വ്യാഴാഴ്ച വൈകീട്ട് വെബ്നാറിലൂടെ അനുമോദനം നൽകി സ്വീകരിചു.കേളകം പഞ്ചായത്തിൽ നിന്നും വിജയിച ഒ ഐ സി സി കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ട് അഡ്വ: ബിജു ചാക്കോയ്ക്കും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നിന്നും വിജയിച വിജിൽ മോഹനനമാണു വെബ്നാ റിലൂടെ അനുമോദനങ്ങൾ നൽകിയത്. ജില്ലാ പ്രസിഡണ്ട് സിദ്ദിക്ക് അപ്പക്കന്റെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സിക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ്ജ് ഉത്ഘാടനവും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: റ്റി ഒ മോഹനൻ മുഖ്യപ്രഭാഷണവും നടത്തി, നാഷണൽകമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങര, ജില്ലാ പഞ്ചാ യത്ത് അംഗം ലിസ്സി ജോസഫ്, എം എ നിസാം, ബിനു ചേമ്പാലയം, ലിപിൻ മുഴക്കുന്ന്,ജോബിൻ ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിചു സംസാരിചു,ഷോബിൻ സണ്ണി സ്വാഗതവും രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞ വെബിനാർ ജോസഫ് മാത്യൂ അവതരണം നിർവ്വഹിചു.തിരെഞ്ഞെടുപ്പിന്റെ തുടക്കം മുതൽ കൂടെ നിന്ന ഒ ഐ സി സിക്ക് നന്ദി പറഞ്ഞു കൊണ്ട് ബിജു ചാക്കോയും വിജിൽ മോഹനനും മറുപടി പ്രസംഗവും നടത്തി.