കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ നിയമ ലംഘകർക്ക് പിഴയടച്ച് രാജ്യം വിടുന്നതിനൊ അല്ലെങ്കിൽ താമരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ ദീർഘിപ്പിച്ചു. അതുകഴിഞ്ഞാൽ ഇത്തരക്കാർക്ക് ഒരിക്കലും പിഴയടച്ച് താമസാനുമതി നേരെയാക്കാൻ കഴിയില്ല. പിന്നീട് രാജ്യവ്യാപകമായ പരിശോധന നടത്തി പിടികൂടി നാടുകടത്തും. ഭാഗിക പൊതുമാപ്പിനോടനുബന്ധിച്ച് ഇന്ത്യൻ എംബസി ആരംഭിച്ച ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം