കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാപകദിനാചരണം ; എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി

  • 4
  •  
  •  
  •  
  •  
  •  
  •  
    4
    Shares

ന്യൂഡല്‍ഹി :കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ 136-ാമത് സ്ഥാപകദിനാചാരണം. എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പതാക ഉയർത്തി.ചടങ്ങിൽ എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യും അഭിവാദ്യം ചെയ്തു.പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും തിരംഗ യാത്രക്കും തുടക്കമായി.രാജ്യത്ത് കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് സ്ഥാപകദിനാചരണം. ഈ നിർണായക കാലഘട്ടത്തിൽ പാർട്ടിയുടെ ആദർശങ്ങളും, ലക്ഷ്യങ്ങളുംസംരക്ഷിക്കാൻ എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും കഴിയട്ടെ എന്ന് എ.കെ ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന തിരംഗ യാത്രക്ക് പിസിസി കളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും തുടക്കമായി. കർഷകരുടെ ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രം കേൾക്കണമെന്ന് എഐസിസി  ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ