കോഴിക്കോട്: എൻ.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ഗവർണർ നോമിനിയായി മലയാളിയായ നുസ്രത് ജഹാനെ ശിപാർശ ചെയ്തു. അടുത്ത് വരുന്ന ഒഴിവിലേക്ക് പരിഗണിക്കുമെന്നാണ് വിവരം.ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവുവരുന്ന ഏഴ് ഗവർണർ സ്ഥാ നങ്ങളിൽ ഒന്നു ലഭിക്കും.2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി കോഴിക്കോട് മണ്ഡലത്തിൽനിന്ന് നുസ്രത് ജഹാൻ മത്സരിച്ചിരുന്നു. എയർലൈൻ മേഖലയിൽ ജോലിചെയ്തിരുന്ന നുസ്രത് ജഹാൻ കുറച്ചുവർഷങ്ങൾക്ക് മുമ്പാണ് രാഷ്ട്രീയത്തിലിറങ്ങിയത്.കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രവർത്തനം. പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് നുസ്രത് ജഹാൻ ഇപ്പോൾ