തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്നു തുടക്കമായി.കൊല്ലം ജില്ലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.ജില്ലകളിൽ ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഉച്ച വരെ കൊല്ലം ജില്ലയിൽ ചെലവഴിച്ച മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോയി . കൂടിക്കാഴ്ചയിൽ ഉയർന്നു വരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുക.