തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിൻെറ മരണത്തിനിടയാക്കിയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ.പേരൂർക്കട സ്വദേശി ജോയിയെയാണ്കസ്റ്റഡിയിലെടുത്തത്. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനായി അന്വേഷണത്തിലായിരുന്നു പൊലീസ്.പ്രദീപിൻെറ ഇരുചക്രവാഹനത്തിൽ ഒരു ലോറി ഇടിച്ചിട്ട് നിർത്താതെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്താനായത്.വാഹനാപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പോലിസ് പരിശോധിച്ചുവരികയാണ്. മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയാണ്




