ഹൂതി വിമതരുടെ പിടിയിലകപ്പെട്ട 14 അംഗ ഇന്ത്യൻ സംഘം, ദുബായിൽ നിന്ന് നാട്ടിലേക്കുള്ള മടക്ക യാത്രക്ക് കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നു

  • 39
  •  
  •  
  •  
  •  
  •  
  •  
    39
    Shares

ദുബായ് : യമനിൽ ഹൂതി വിമതരുടെ പിടിയിലകപ്പെട്ട 14 അംഗ ഇന്ത്യൻ സംഘം ദുബായിലെത്തിച്ചേർന്നു. നാട്ടിലേക്കുള്ള മടക്ക യാത്രക്ക് ആവശ്യമായ ലഗേജ് ട്രാൻസ്ഫറിന് ഓരോരുത്തർക്കും ആവശ്യമായ 350 ദിർഹം വീതം ഉടൻ അനുവദിക്കാൻ കേന്ദ്രം ഇടപെടണമെന്ന് സംഘാംഗങ്ങൾ അറിയിച്ചതനുസരിച്ച് സംഘത്തിന്റെ മോചനത്തിനായി തുടക്കം മുതൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രവാസി ലീഗൽ ലീഗൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, വിദേശകാര്യ മന്ത്രിയെയും, യു എ യിലെ ഇന്ത്യൻ എംബസിയേയും വിവരം അറിയിക്കുകയും, സഹായങ്ങൾ ലഭ്യമാക്കാമെന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്‌. മലയാളികൾ ഉൾപ്പടെയുള്ള സംഘാംഗങ്ങൾ നാളെയാണ് ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്നത്.ദുബായിൽ ഇന്ത്യൻ സർക്കാരിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുന്ന സംഘം എല്ലാ പ്രവാസികളുടെയും സഹായവും ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ