ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപി യുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എട്ട് തവണ പാർലമെന്റ് അംഗമായ അഹമ്മദ് പട്ടേൽ ലോക്സഭയിൽ മൂന്ന് തവണയും രാജ്യസഭയിൽ അഞ്ച് തവണയും സേവനമനുഷ്ഠിച്ചു. 2017 ലെ അദ്ദേഹത്തിന്റെ അവസാന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുകയും കുതിരക്കച്ചവടം ഒഴിവാക്കാൻ ഗുജറാത്ത് നിയമസഭാംഗങ്ങളെ കർണാടകയിൽ താമസിപ്പിക്കുകയും ചെയ്തു. എല്ലായ്പ്പോഴും പാർട്ടിയുടെ ട്രബിൾഷൂട്ടർ ആയിരുന്നു അദ്ദേഹം, കോൺഗ്രസും മറ്റ് പാർട്ടികളും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന നേതാവായിരുന്നു.സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു.പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പങ്ക് അദ്ദേഹം നിർവ്വഹിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ്സ് വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്ക് കരുത്തേകിയിട്ടുണ്ട്