ഇടതു മുന്നണിയിൽ കോഴിക്കോടും കോട്ടയത്തും തർക്കം , തനിച്ചു മത്സരിക്കാൻ സി പി ഐ യും ജനതാദൾ എസും.

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കോഴിക്കോട്: പല ജില്ലകളിലും യു ഡി എഫിൽ തർക്കം തുടരുമ്പോൾ ഇതുവരെയില്ലാത്ത പ്രതിസന്ധിയിൽ എൽ ഡി എഫും. ലോക താന്ത്രിക് ജനതാദളും കേരള കോൺഗ്രസ് ജോസ് വിഭാഗവും മുന്നണിയിൽ എത്തിയത്തോടെയാണ് കലഹം മൂർച്ഛിച്ചത്.സീറ്റ്‌ നിർണയത്തെ തുടർന്നാണ് കോഴിക്കോട് ജില്ലയിൽ ജനതാദൾ എസ് ഇടഞ്ഞത്. ലോക താന്ത്രിക് ജനതാദൾ വന്നതോടെയാണ് എസിന്റെ സീറ്റ്‌ കുറഞ്ഞത്. ഇതേ അവസ്ഥ തുടർന്നാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജില്ല പ്രസിഡന്റ്‌ കെ ലോഹ്യ പറയുന്നു.മറ്റു ജില്ലകളിലും സമാനമായ രീതിയിൽ അവഗണന ഉണ്ടെന്നു നേതൃത്വം പറയുന്നു. കോട്ടയത്തെ വലിയ രണ്ടാമത്തെ പാർട്ടി കേരള കോൺഗ്രസ്‌ ആണെന്ന സി പി എം ജില്ല സെക്രട്ടറി വി എൻ വാസവന്റെ അഭിപ്രായത്തിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ രംഗത്ത് വന്നു. സി പി ഐ ആണ് വലിയ കക്ഷിയെന്നു അദ്ദേഹം പറഞ്ഞു. സീറ്റുകൾ വിട്ടു നൽക്കില്ല. സീറ്റ്‌ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സി പി ഐ വ്യക്തമാക്കി. സീറ്റ് വിഭജനത്തിലെ അതൃപ്തി എൻ സി പി യും പ്രകടിപ്പിച്ചിട്ടുണ്ട്.ഘടകകക്ഷികളുടെ എണ്ണം കൂടിയതോടെയാണ് ഇടതു മുന്നണിയിലും സീറ്റ്‌ തർക്കം മുറുകിയത് . മുന്നണി നേതൃത്വം തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഘടകകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യത

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ