തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ചികിത്സയ്ക്ക് അവധി വേണമെന്ന കോടിയേരിയുടെ ആവശ്യത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. പകരം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ താല്‍ക്കാലികമായി സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചു. എത്രകാലത്തേക്കാണ് കോടിയേരി അവധി നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അവധി അനുവദിച്ചു എന്ന് മാത്രമേ വ്യക്തമാക്കിയുള്ളു. നേരത്തെ ചികിത്സയ്ക്ക് പോയപ്പോഴും കോടിയേരി അവധി എടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്നത് പതിവുള്ള കാര്യമല്ല. പാര്‍ട്ടി യോഗത്തില്‍ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന.