കുവൈറ്റ് :ബ്രെയിൻ സ്‌ട്രോക്ക് സംഭവിച്ച് ഇടതു ഭാഗം തളർന്ന ബീഹാർ സ്വദേശിയും സഹോദരനും
വെൽഫെയർ കേരള കുവൈറ്റ് പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു.കഴിഞ്ഞ മാസം 12 നാണ് ബീഹാർ സ്വദേശിയായ മുഹമ്മദ് ഇമാമിനെ സ്‌ട്രോക്ക് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.മലയാളിയും കമ്പനിയിലെ തന്നെ ജോലിക്കാരനുമായ അനൂപാണ് വെൽഫെയർ കേരള കുവൈറ്റ് പ്രവർത്തകരെ ഇദ്ദേഹത്തിന്റെ വിവരമറിയിക്കുന്നത്.ഡിസ്‌ചാർജ് ആയി റൂമിലെത്തിയ ഇദ്ദേഹത്തെ വെൽഫെയർ കേരള കുവൈറ്റ് ഖൈത്താൻ യൂണിറ്റ് സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തിൽ ജനസേവന വിഭാഗമായ ടീം വെൽഫെയർ അംഗങ്ങൾ സന്ദർശിക്കുകയുംനാട്ടിലേക്ക് പോകാൻ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും,വെൽഫെയർ കേരളാ കുവൈത്തിന്റെ ടിക്കറ്റ് ഫണ്ടിൽ നിന്നും അദ്ദേഹത്തിനും കൂടെ യാത്ര ചെയ്യുന്ന സഹോദരനും ഉള്ള വിമാന ടിക്കറ്റുകളും ശരിയാക്കി നൽകുകയും ചെയ്തു .16 വർഷങ്ങൾക്ക് മുമ്പാണ് ഒരു ഫാബ്രിക്കേഷൻ കമ്പനിയിൽ ഗ്രൈൻഡർ ആയി മുഹമ്മദ് ഇമാം ജോലിക്ക് എത്തുന്നത്. കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ടീം വെൽഫെയറിൻറെ സേവനം മറക്കാനാവാത്തതാണെന്നും ജീവിതത്തിൽ എന്നെന്നും നന്ദിയും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്നും വിമാനത്താവളത്തിൽ യാത്രയയക്കാനെത്തിയ വെൽഫെയർ വളണ്ടിയർമാരോട് ഇമാമും സഹോദരൻ നസീറും സന്തോഷാശ്രുക്കളോടെ പറയുമ്പോൾ ഭാഷാതിർത്തികൾ വകവെക്കാതെ മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ചു നടത്തിയ സേവന പ്രവർത്തനത്തിന്റെ ചാരിതാർഥ്യത്തിലായിരുന്നു ടീം വെൽഫെയർ വളണ്ടീയർമാർ.വെൽഫെയർ കേരള കുവൈറ്റ് വൈസ് പ്രസിഡന്റ് ഖലീൽ റഹ്മാൻ, അബ്ബാസിയ ഏരിയ പ്രസിഡന്റ് നൗഫൽ എം എം, അനൂപ് എന്നിവർ , ഇവരെ യാത്രയയക്കാൻ കുവൈറ്റ് വിമാന താവളത്തിലെത്തിയിരുന്നു