കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “നിറം 2020” ചിത്ര രചനാ മത്സരം നവംമ്പർ 13 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഓൺലൈൻ ആയി നടത്തുന്നു.
ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 130-ആം ജന്മദിനത്തോടനുബന്ധിച്ചു കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതൽ “നിറം” എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 16-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മത്സരം ഇത്തവണ ഓൺലൈനിൽ ആക്കുകയായിരുന്നു.
ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.
ഗ്രൂപ്പ് എ – എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ,
ഗ്രൂപ്പ് ബി – രണ്ടാം ക്ലാസ് മുതല് നാല് വരെ.
ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതല് എട്ടു വരെ,
ഗ്രൂപ്പ് ഡി – ഒമ്പതാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ.
ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടര് കളറുകളും ഉപയോഗിക്കാം. ഡ്രോയിംഗ്ഷീറ്റ് A3 അല്ലെങ്കിൽ A4 ഉപയോഗിക്കാം. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും ഉണ്ടായിരിക്കും. മത്സര സമയം 2 മണിമുതൽ 4 വരെയും 4 മണി തൊട്ട് 4:30 വരെ ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും ആയിരിക്കും.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയവും, രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സ്‌പെഷ്യൽ ഗിഫ്റ്റും നൽകുന്നതാണ്. കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ഓൺലൈൻ റെജിസ്ട്രേഷൻ നവംബർ 12-ആം തിയ്യതിവരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 97219439, 97959072, 67042514, 97219833, എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും